മയക്കുമരുന്ന് വിതരണക്കാരനെ സിനിമാ സ്‌റ്റൈലിൽ കീഴടക്കി ഖത്തർ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ്

ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് മയക്കുമരുന്ന് വേട്ടയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

Update: 2024-08-09 16:30 GMT
Advertising

ദോഹ: മയക്കുമരുന്ന് വിതരണക്കാരനെ സിനിമാ സ്‌റ്റൈലിൽ കീഴടക്കി ഖത്തർ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് മയക്കുമരുന്ന് വേട്ടയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിതരണക്കാരനെ കൃത്യമായി നിരീക്ഷിച്ച ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിന്തുടർന്ന് സിനിമാ സ്‌റ്റൈലിൽ കീഴടക്കുകയായിരുന്നു. കുറ്റവാളിക്ക് രക്ഷപ്പെടാൻ ഒരു പഴുതും അനുവദിക്കാതെയായിരുന്നു ഓപ്പറേഷൻ. ഇയാളിൽ നിന്ന് നിരോധിത വസ്തുവായ കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു.

മയക്കുമരുന്ന് വിതരണ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് ഖത്തറിൽ സ്വീകരിക്കുന്നത്. ഇത്തരം സംഘങ്ങളെ പിടികൂടുന്ന ദൃശ്യങ്ങൾ മുമ്പും ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകാനും കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യപ്പെടുത്താനുമാണ് മന്ത്രാലയം സോഷ്യൽ മീഡിയ വഴി ഓപ്പറേഷൻ ദൃശ്യങ്ങൾ പുറത്തുവിടുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News