ഫ്രാൻസ് പിൻമാറി; റഗ്ബി ലീഗ് ലോകകപ്പിനും ആതിഥേയത്വം വഹിക്കാനൊരുങ്ങി ഖത്തർ

ആഗോള സ്‌പോർട്‌സ് ഹബാകാൻ ശ്രമിക്കുന്ന ഖത്തർ 2027 ബാസ്‌കറ്റ് ബോൾ ലോകകപ്പിന്റെ ആതിഥേയത്വം ഉറപ്പാക്കിയിട്ടുണ്ട്

Update: 2023-05-18 18:06 GMT
Advertising

ദോഹ: ബാസ്‌കറ്റ്‌ബോളിന് പിന്നാലെ റഗ്ബി ലീഗ് ലോകകപ്പിനും ആതിഥേയത്വം വഹിക്കാനൊരുങ്ങി ഖത്തർ. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് ഫ്രാൻസ് പിൻമാറിയതോടെയാണ് ഖത്തർ ശ്രമം തുടങ്ങിയത്. 2025 ൽ ഫ്രാൻസിൽ വെച്ചായിരുന്നു റഗ്ബി ലീഗ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ടൂർണമെന്റ് നടത്താനാവില്ലെന്ന് ഓർഗനൈസിങ് അറിയിക്കുകയായിരുന്നു. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഫിജി എന്നീ രാജ്യങ്ങളാണ് ഖത്തറിനൊപ്പം ആതിഥേയരാകാൻ രംഗത്തുള്ളത്. അതേ സമയം 2025 ലെ ടൂർണമെന്റ് ഒഴിവാക്കാനും സാധ്യതയുണ്ട്.

ലോകകപ്പ് ഫുട്‌ബോളിന് പിന്നാലെ ആഗോള സ്‌പോർട്‌സ് ഹബാകാൻ ശ്രമിക്കുന്ന ഖത്തർ 2027 ബാസ്‌കറ്റ് ബോൾ ലോകകപ്പിന്റെ ആതിഥേയത്വം ഉറപ്പാക്കിയിട്ടുണ്ട്. 2030 ലെ ഏഷ്യൻ ഗെയിംസിന്റെ വേദിയും ഖത്തറാണ്.


Full View

Qatar is also set to host the Rugby League World Cup

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News