ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഭയാർത്ഥികൾക്ക് സഹായവുമായി ഖത്തർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും 400,000 ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് (QFFD)ആണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ (ഐ.ഒ.എം) മാനുഷിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇത്രയും വലിയ തുകയുടെ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
കുടിയേറ്റം ഇന്ന് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട, നിര്‍ണായകമായ പ്രശ്‌നങ്ങളിലൊന്നായി മാറിയിരുക്കുന്നു. അതിനാല്‍, അവരുടെ ഭാവി സ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും QFFDയിലെ പ്ലാനിങ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ അലി അബ്ദുല്ല അല്‍ ദബാഗ് പറഞ്ഞു.
അഭയാര്‍ത്ഥികള്‍ക്കും, കുടിയേറ്റക്കാര്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഒരുക്കി നല്‍കുന്നതിനും മാന്യമായ ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനും ആവശ്യമായതെല്ലാം ഖത്തര്‍ ചെയ്യുമെന്നും അല്‍ ദബാഗ് കൂട്ടിച്ചേര്‍ത്തു.