സിറിയക്ക് കാരുണ്യത്തിന്‍റെ കൈനീട്ടി ഖത്തര്‍
വടക്കന്‍ സിറിയയില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്‍റ് ഇന്‍റഗ്രേറ്റഡ് നഗരം സ്ഥാപിക്കും. തുര്‍ക്കിയുമായി ചേര്‍ന്നാണ് പദ്ധതി
ആഭ്യന്തര യുദ്ധത്തിലും ഭൂകമ്പത്തിലും തകര്‍ന്ന സിറിയക്ക് സഹായവുമായി ഖത്തര്‍. വടക്കന്‍ സിറിയയില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്‍റ് ഇന്‍റഗ്രേറ്റഡ് നഗരം സ്ഥാപിക്കും. തുര്‍ക്കിയുമായി ചേര്‍ന്നാണ് പദ്ധതി
ഫെബ്രുവരിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ദുരിതത്തിലായ വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥിക്കള്‍ക്കാണ് ഖത്തര്‍ കാരുണ്യത്തിന്റെ കൈനീട്ടുന്നത്. ഭൂകമ്പത്തിന് മുമ്പ് തന്നെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഇവരുടെ ജീവിതം ദുരിതമായിരുന്നു. ഇവിടെ എല്ലാ വിധ സൌകര്യങ്ങളോടും കൂടിയ ഒരു നഗരം പണിയാനാണ് ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്‍റ് ധാരണയിലെത്തിയിരിക്കുന്നത്. തുര്‍ക്കിഷ് ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്‍റ് പ്രസിഡന്‍സിയുമായി സഹകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുക.
70000 പേര്‍ക്ക് ജീവിക്കാനുള്ള എല്ലാ സൌകര്യങ്ങളും പുതിയ നഗരത്തിലുണ്ടാകും. സിറിയയിലും തുര്‍ക്കിയിലുമായി ഉണ്ടായ ഭൂകമ്പ-ദുരിത ബാധിതരെ സഹായിക്കാന്‍ തുടക്കം മുതല്‍ ഖത്തര്‍ മുന്‍നിരയിലുണ്ടായിരുന്നു. ലോകകപ്പ് കാലത്ത് ഉപയോഗിച്ച മൊബൈല്‍ വില്ലകള്‍ ഉള്‍പ്പെടുള്ള സംവിധാനങ്ങള്‍ നേരത്തെ തന്നെ ഖത്തര്‍ എത്തിച്ചിട്ടുണ്ട്.