ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് മഴ
ശനിയാഴ്ച മുതൽ ഖത്തറിൽ ഇടവിട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു
Update: 2025-03-09 15:20 GMT
ദോഹ: ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് മഴ ലഭിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് തലസ്ഥാന നഗരമായ ദോഹയിൽ ഉൾപ്പെടെ മഴ ലഭിച്ചത്. ലുസൈൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്.
ശനിയാഴ്ച മുതൽ ഖത്തറിൽ ഇടവിട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. രണ്ട് ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നേരിയ മഴ ലഭിക്കുന്നുണ്ട്.
മഴ കണക്കിലെടുത്ത് റോഡിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വേഗത കുറച്ചും സുരക്ഷിത അകലം പാലിച്ചും വാഹനം ഓടിക്കണം. ഹെഡ്ലൈറ്റുകൾ ഓണാക്കണം, വെള്ളത്തിൽ മുങ്ങിയ റോഡുകൾ വഴിയുള്ള യാത്ര ഒഴിവാക്കണം. മൊബൈൽ ഫോണുകൾ പോലുള്ള ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന വസ്തുക്കളിൽ ഉപയോഗിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.