മക്കയിലും മദീനയിലും റമദാൻ ഒരുക്കങ്ങൾ പൂർത്തിയായി

മദീനയിൽ നാളെ മുതൽ തന്നെ റമദാൻ പദ്ധതിയനുസരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റെഡ് ക്രസൻ്റ് അതോറിറ്റി അറിയിച്ചു

Update: 2023-03-20 18:50 GMT
Advertising

മക്ക: വിശുദ്ധ റമദാനിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ മക്കയിലും മദീനയിലും ഒരുക്കങ്ങൾ പൂർത്തിയായി. മദീനയിൽ നാളെ മുതൽ തന്നെ റമദാൻ പദ്ധതിയനുസരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റെഡ് ക്രസൻ്റ് അതോറിറ്റി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വൻ ക്രമീകരണങ്ങളാണ് റെഡ് ക്രസൻ്റ് അതോറിറ്റിക്ക് കീഴിൽ ഒരുക്കിയിട്ടുള്ളത്. മക്കയിലെ ഹറം പള്ളിയിലെ എല്ലാ ഒരുക്കങ്ങളും അധികൃതർ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്.

മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ , മസ്ജിദ് നബവി സന്ദർശിച്ച് വിവിധ സേവനങ്ങളും ഒരുക്കങ്ങളും വിലയിരുത്തി. മദീന മേഖലയിലൊട്ടാകെ 39 എമർജൻസി സെൻ്ററുകളിലായി 1600 ജീവനക്കാരെയാണ് റെഡ് ക്രസൻ്റ് അതോറിറ്റി നിയമിച്ചിട്ടുള്ളത്. ശവ്വാൽ അഞ്ച് വരെ ഈ സേവനം തുടരും. മസ്ജിദ് നബവിയുടെ മുറ്റങ്ങളിൽ നാല് സ്ഥലങ്ങളിലായി അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള വൈദ്യ പരിചരണ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമായിട്ടുണ്ട്. മദീനയിലുടനീളം 62 ലധികം ആംബുലൻസ് ടീമുകൾ മുഴുസമയവും പ്രവർത്തിക്കും. അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാ പ്രവർത്തനത്തിനായി എയർ ആബുലൻസ് ഉൾപ്പെടെയുള്ള നിരവധി സംവിധാനങ്ങൾ വേറെയും ഒരുക്കിയിട്ടുണ്ട്. റെഡ് ക്രസൻ്റിൻ്റെ 600 ഓളം ഔദ്യോഗിക ജീവനക്കാർക്ക് പുറമെ, ആയിരത്തോളം സ്ത്രീ-പുരുഷ വളണ്ടിയർമാരും പ്രവാചകൻ്റെ പള്ളിയിൽ മുഴുസമയവും സേവന സന്നദ്ധരായുണ്ടാകും.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News