സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്ന് ഉണ്ടായേക്കും; കേസ് റിയാദ് കോടതി പരിഗണിക്കും

കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റിവെച്ചിരുന്നു

Update: 2024-12-30 01:34 GMT
Editor : Jaisy Thomas | By : Web Desk
Advertising

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷം റഹീമിന്‍റെ മോചന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റിവെച്ചിരുന്നു.

ജൂലൈ 2ന് റഹീമിന്‍റെ വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. പബ്ലിക് പോസിക്യൂഷൻ ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്നുള്ള നടപടി ക്രമങ്ങൾ നിലവിൽ പൂർത്തിയായിട്ടുണ്ട്. റഹീം കേസിന്‍റെ നടപടികൾ പിന്തുടരുന്നത് ഇന്ത്യൻ എംബസിയും റഹീമിന്‍റെ പവർ ഓഫ് അറ്റോണിയായ സിദ്ദീഖ് തുവ്വൂരും പ്രതിഭാഗം വക്കീലുമാണ്. ഈ മാസം 12ന് നടക്കേണ്ടിയുരുന്ന സിറ്റിംഗ് സാങ്കേതിക തടസങ്ങൾ മൂലം കോടതി നീട്ടിയതായിരുന്നു. മോചനത്തിന് മുന്നോടിയായി വധശിക്ഷക്കുള്ള ജയിൽ ശിക്ഷയുടെ വിധിയുണ്ടായേക്കും.

നിലവിൽ റഹീം ഈ കാലാവധി പൂർത്തിയാക്കിയതിനാൽ മോചനത്തിലേക്കുള്ള വഴി തെളിയും. അനുകൂല വിധി വന്നാൽ ഉത്തരവിന്‍റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. റഹീമിന്‍റെ മടക്ക യാത്രക്കുള്ള രേഖകൾ എംബസി തയ്യാറാക്കിയിട്ടുണ്ട്. 2006 ഡിസംബറിലാണ് സൗദി ബാലന്‍റെ കൊലപാതക കേസിൽ അബ്ദുൽ റഹീം ജയിലിലാകുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News