സൗദിയിലെ എൻജിനിയിങ് മേഖലയിൽ 25 % സൗദിവൽക്കരണം വരുന്നു
അഞ്ചിൽ കൂടുതൽ എൻജിനിയർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് നിയമം ബാധകമാവുക
റിയാദ്: സൗദിയിൽ എൻജിനിയറിങ് ജോലികളിൽ 25 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നു. മറ്റന്നാൾ മുതലാണ് നിയമം പ്രാബല്യത്തിൽ വരുക. അഞ്ചിൽ കൂടുതൽ എൻജിനിയർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് നിയമം ബാധകമാവുക.
സൗദി വൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെയും, ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും പിന്തുണ ലഭിക്കും. സ്വദേശികൾക്ക് ജോലി അവസരം. അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്തൽ, സ്വദേശികൾക്ക് ജോലി പരിശീലനം, സ്വദേശികളുടെ വേതന വിഹിതം മാനവ വിഭവ ശേഷി നിധിയിൽ നിന്ന് വിതരണം ചെയ്യൽ, തൊഴിൽ സ്ഥിരത എന്നിവയായിരിക്കും സൗദി വൽകരണത്തിന്റെ ഗുണമായി സ്ഥാപനങ്ങൾക്ക് ലഭിക്കുക.
സൗദി വൽക്കരണത്തിലൂടെ എണ്ണായിരത്തിലതികം സ്വദേശികൾക്ക് ജോലി ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ എൻജിനിയറിങ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രവാസികളാണ്. ഇത്രയധികം എണ്ണം സൗദികൾക്കായി മാറ്റുന്നതോടു കൂടി ഈ അവസരങ്ങൾ വിദേശികൾക്ക് നഷ്ടമാവും.