സൗദി വിസ സ്റ്റാമ്പിങിന് കൂടുതൽ നിബന്ധകൾ; അപേക്ഷകൻ നേരിട്ടെത്തി വിരലടയാളം നൽകണം
പരാതികൾ ഉയർന്നതിനാൽ സൗദി ഇന്ത്യൻ എംബസി ഇടപെട്ടേക്കും
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങിന് അപേക്ഷകൻ നേരിട്ടെത്തി വിരലടയാളം നൽകണമെന്ന് വി.എഫ്.എസ്. നിബന്ധന പ്രാബല്യത്തിലായതോടെ ആശങ്കയിലായിരിക്കുകയാണ് സൗദി പ്രവാസികൾ.
ഇന്ത്യയിൽ ഒൻപതിടങ്ങളിലാണ് വി.എഫ്.എസിന് സെന്ററുകളുള്ളത്. കേരളത്തിലുള്ള ഏക കേന്ദ്രം എറണാകുളത്താണ് പ്രവർത്തിക്കുന്നത്. ദിവസവും നൂറുകണക്കിന് വിസകൾ സമർപ്പിക്കുന്ന സൗദി കോൺസുലേറ്റിലെ സ്റ്റാമ്പിംഗ് നടപടികൾ വി.എഫ്.എസ് സെന്ററുകൾ വഴിയാക്കിയതിന് പിന്നാലെയാണ് പുതിയ നിബന്ധന കൂടി ഏർപ്പെടുത്തിയത്.
വിരലടയാളം നിർബന്ധമാക്കിയുള്ള നിബന്ധന വി.എഫ്.എസാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇത് മറ്റ് ജില്ലകളിൽ നിന്നുള്ളവർക്ക് ഏറെ പ്രയാസവും പ്രതിസന്ധിയും സൃഷ്ടിക്കും. സെന്ററിലെ തിരക്ക് പതിന്മടങ്ങ് വർധിക്കുന്നതിനും ഇടയാക്കിയേക്കും.
പ്രശ്നം സൗദിയിലെ ഇന്ത്യൻ എംബസിയെ ധരിപ്പിച്ചിരിക്കുകയാണ് ട്രാവൽ രംഗത്തുള്ളവർ. എംബസി വഴി പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.