ദുർറ പ്രകൃതി വാതകപാടത്തെ ചൊല്ലി തർക്കം; തർക്ക പരിഹാരത്തിന് ചർച്ചയാകാമെന്ന് സൗദിയും കുവൈത്തും
ചർച്ചയിൽ സൗദിയും കുവൈത്തും ഒറ്റ കക്ഷിയായാണ് പങ്കെടുക്കുക
Update: 2023-08-03 18:43 GMT
ദമ്മാം: ദുർറ വാതക പാടവുമായി ബന്ധപ്പെട്ട് ഇറാനുമായി തർക്കം നിലനിൽക്കുന്നതായി സൗദിയും കുവൈത്തും സ്ഥിരീകരിച്ചു. ഗൾഫ് സമുദ്രത്തിന്റെ കിഴക്കൻ അതിർത്തി നിർണ്ണയവുമായി ബന്ധപ്പെട്ടു നിൽക്കുന്ന അനിശ്ചിതത്വമാണ് ഇതിന് കാരണം. പ്രശ്ന പരിഹാരത്തിന് ചർച്ചയാകാമെന്ന് സൗദിയും കുവൈത്തും ഇറാനെ അറിയിച്ചു.
ചർച്ചയിൽ സൗദിയും കുവൈത്തും ഒറ്റ കക്ഷിയായാണ് പങ്കെടുക്കുക. ഇറാൻ മറുകക്ഷിയായും ചർച്ചയാകാമെന്ന് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുർറ വാതക പാടത്തിൽ സൗദിയും കുവൈത്തും ചേർന്ന് ഖനനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവകാശവാദവുമായി ഇറാൻ രംഗത്തെത്തിയത്. ദുർറയിൽ തങ്ങളും ഖനനമാരംഭിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു. ഇതാണ് തർക്കത്തിന് തുടക്കമിട്ടത്.