ഡീപോർട്ടേഷൻ സെന്ററിലെ അന്തേവാസികൾക്ക് ദമ്മാം നവോദയ റമദാൻ കിറ്റുകൾ വിതരണം ചെയ്തു

വിവിധ രാജ്യക്കാരായ സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന 200 പേർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്‌

Update: 2024-04-02 14:07 GMT
Advertising

ദമ്മാം: നവോദയ സാംസകാരികവേദി ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി ദമ്മാമിലെ ഡീപ്പോർട്ടേഷൻ സെന്ററിലെ അന്തേവാസികൾക്ക് അവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന റമദാൻ കിറ്റുകൾ വിതരണം ചെയ്തു.

വിവിധ രാജ്യക്കാരായ സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന 200 പേർക്ക് സൗദി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നവോദയ പ്രവർത്തകർ കിറ്റുകൾ കൈമാറിയത്. കഴിഞ്ഞ 16 വർഷമായ് തുടർച്ചയായി ഡിപ്പോർട്ടേഷൻ സെന്ററിലെത്തി റമദാൻ മാസത്തിൽ നവോദയ സഹായം നൽകിവരുന്നുണ്ട്. നവോദയ അംഗങ്ങൾ, പ്രവാസി സമൂഹത്തിലെ സഹായ സന്നദ്ധരായ വ്യാപാരി-വ്യവസായികൾ, പൊതു സമൂഹത്തിൽ നിന്നുള്ള അഭ്യുതയകാംഷികൾ എന്നിവരിൽ നിന്നാണ് കിറ്റുകൾ സംഘടിപ്പിച്ചത്.

നവോദയയുടെ കുടുംബവേദി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ സഹായ ശേഖരണത്തിൽ പങ്കാളികളായി. വനിതകൾ ഉൾപ്പെടെയുള്ള നവോദയ പ്രവർത്തകരും, നേതാക്കളും വിതരണ പരിപാടിയിൽ സംബന്ധിച്ചു. നവോദയ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാവർക്കും മാത്യകയാണെന്നും, പ്രവർത്തനം ശ്ലാഘനീയമാണെന്നും ഡീപ്പോർട്ടേഷൻ സെന്റർ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വാരോട്, ലോക കേരള സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായ നാസ്സ് വക്കം, നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ, രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴ, രഞ്ജിത് വടകര ചെയർമാൻ ജയൻ മെഴുവേലി, കേന്ദ്ര: ജോ: സെക്രട്ടറി നൗഫൽ വെളിയംങ്കോട്, കേന്ദ്രകുടുംബവേദി സാമൂഹ്യക്ഷേമ വിഭാഗം ചെയർപേഴ്സൺ സുരയ്യ ഹമീദ്, കുടുംബവേദി കേന്ദ്ര ട്രഷറർ അനു രാജേഷ്, കേന്ദ്രവനിതാവേദി കൺവീനർ രശ്മി രാമചന്ദ്രൻ, കേന്ദ്ര ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാർ, കുടുംബവേദി കേന്ദ്ര ജോ: സെക്രട്ടറിമാരായ ഷാഹിദ ഷാനവാസ്, ഹമീദ് നൈന, സ്മിത നരസിംഹൻ ഉൾപ്പെടെയുള്ള നേതാക്കളും, പ്രവർത്തകരും ദമ്മാമിലെ വിവിധ ഡീപ്പോർട്ടേഷൻ സെന്ററുകളിൽ വെച്ച് നടന്ന റമദാൻ റിലീഫ് പ്രവർത്തനത്തിൽ പങ്കെടുത്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News