ഹാജിമാർക്കുള്ള മെഡിസിനൽ ഇൻഫർമേഷൻ ഡെസ്‌കിന്റെ പ്രവർത്തനം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു

രോഗികളായ ഹാജിമാർക്ക് മരുന്നുമായി ബന്ധപ്പെട്ട എല്ലാ സംശയ നിവാരണത്തിനും രൂപപ്പെടുത്തിയതാണ് പദ്ധതി

Update: 2024-05-15 14:24 GMT
Editor : Thameem CP | By : Web Desk
Advertising

മക്ക: സൗദി കേരള ഫാർമസിസ്റ്റ് ഫോറത്തിന്റെ ഭാഗമായി ഹജ്ജ് -24 മെഡിസിനൽ ഇൻഫർമേഷൻ ഡെസ്‌കിന്റെ പ്രവർത്തനം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ഹജ്ജ് തീർഥാടനത്തിനായി സൗദിയിൽ വരുന്ന രോഗികളായ ഹാജിമാർക്ക് അവരുപയോഗിക്കുന്ന മരുന്നുകളുടെ സൗദിയിലെ ലഭ്യത, മരുന്ന് കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അളവ് തുടങ്ങി മരുന്നുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള സംശയ നിവാരണത്തിനായി രൂപപ്പെടുത്തിയതാണ് ഈ പദ്ധതി.

പോയ വർഷങ്ങളിലും നൂറുക്കണക്കിന് ഹാജിമാർക്ക് സഹായകരമായ ഈ പദ്ധതി സൗദി കേരള ഫാർമസിസ്റ്റ് ഫോറത്തിന്റെ സാമൂഹിക ഇടപെടലുകളുടെ ഉദാഹരണമായി പ്രമുഖർ അഭിപ്രായപ്പെടുന്നു. ചടങ്ങിൽ ഫോറം ജനറൽ സെക്രട്ടറി ഷിഹാബുദീൻ കൂളാപറമ്പിൽ മുൻ മക്ക എസ്.കെ.പി.എഫ് കോർഡിനേറ്റർ അൻവർ, സൗദി കെ.എം.സി.സി ഹജ്ജ് സെൽ നാഷണൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, മറ്റു കെ.എം.സി.സി ഭാരവാഹികളായ മുസ്തഫ മലയിൽ, ഇസുദീൻ ആലുങ്കൽ, എം.സി നാസർ എന്നിവർ സംബന്ധിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News