ഹജ്ജ് 2025: ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ഓൺലൈൻ വഴി ഇതുവരെ 18835 അപേക്ഷകൾ ലഭിച്ചു

Update: 2024-09-24 17:33 GMT
Editor : Thameem CP | By : Web Desk
Advertising

മക്ക: അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം മുപ്പത് വരെയാണ് സമയം നീട്ടി നൽകിയത്. കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ആവശ്യപ്രകാരമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. സെപ്റ്റംബർ 23 വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ഓൺലൈൻ വഴി ഇതുവരെ 18835 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 12990 പേർ ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുണ്ട്. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ 3768 അപേക്ഷകളും പുരുഷ തീർത്ഥാടകർ കൂടെയില്ലാത്ത വനിതകളുടെ 2077 അപേക്ഷകളുമാണ് ലഭിച്ചത്. 65 വയസ്സിനു മുകളിലുള്ളവർക്കും വിത്തൗട്ട് മഹറം കാറ്റഗറിയിലുള്ളവർക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. രാജ്യത്താകെ 1,32,511 പേരാണ് ഹജ്ജിനായി അപേക്ഷ നൽകിയിട്ടുള്ളത്. 2024ലിലെ ഹജ്ജിൽ ഇന്ത്യയിൽനിന്നും 145000 ഹാജിമാർക് ഹജ്ജ് കമ്മറ്റിയിൽ അവസരം ലഭിച്ചിരുന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞവർഷത്തേക്കാൾ കുറഞ്ഞ അപേക്ഷകളാണ് ഇത്തവണച്ചത്. കൂടുതൽ സമയം അനുവദിച്ച സാഹചര്യത്തിൽ ഓൺലൈനായി കൂടുതൽ പേർക് അവസരം ലഭിക്കും

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News