ഹജ്ജ് സീസണ്‍ റോഡ് സുരക്ഷ കാമ്പയിന് തുടക്കം; ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഹജ്ജ് സീസണില്‍ നടത്തി വന്ന കാമ്പയിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും കാമ്പയിന്‍ ആരംഭിച്ചത്

Update: 2023-06-11 19:20 GMT
Advertising

ഹജ്ജ് സീസണിന്റെ ഭാഗമായി റോഡ് സുരക്ഷാ കാമ്പയിന് തുടക്കം കുറിച്ച് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രാലയം. വിത്യസ്തവും സുരക്ഷിതവുമായ റോഡുകള്‍ എന്ന തലക്കെട്ടില്‍ ആരംഭിച്ച കാമ്പയിന്റെ ഉല്‍ഘാടനം ഗതാഗത മന്ത്രി നിര്‍വ്വഹിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഹജ്ജ് സീസണില്‍ നടത്തി വന്ന കാമ്പയിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും കാമ്പയിന്‍ ആരംഭിച്ചത്. ഹജ്ജ് സീസണില്‍ രാജ്യത്തെ റോഡുകളില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കാമ്പയിന്‍ നടത്തി വരുന്നത്. കാമ്പയിന്റെ ഉല്‍ഘാടനം ഗതാഗത ലോജിസ്റ്റിക്‌സ മന്ത്രി സാലിഹ് അല്‍ജാസര്‍ നിര്‍വ്വഹിച്ചു.

പുണ്യ നഗരങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ മറ്റു നഗരങ്ങളിലും റോഡ് ശൃംഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനും, കാര്യക്ഷമതയും സുരക്ഷാ നിലവാരവും ഉറപ്പ് വരുത്തുന്നതിനും കാമ്പയിന്‍ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. ഇത് വഴി തീര്‍ഥാടകര്‍ക്കും യാത്രക്കാര്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കും. അഞ്ഞൂറിലധികം വരുന്ന സുരക്ഷാ ജീവനക്കാരെ അറുപത്തി രണ്ട് ടീമുകളായി ഇതിനായി പ്രത്യേകം നിയമിച്ചതായും മന്ത്രി പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News