കനത്ത മഴയിൽ ആലിപ്പഴം വീണ് അബഹയിൽ ഗതാഗതം സ്തംഭിച്ചു
Update: 2023-04-10 20:46 GMT
കനത്ത മഴയിൽ ആലിപ്പഴം വീണ് സൗദിയിലെ ത്വാഇഫിന് അടുത്തുള്ള അബഹയിൽ ഗതാഗതം സ്തംഭിച്ചു. ഗതാഗതം പാടെ തടസപ്പെട്ടതോടെ ബുൾഡോസറുകൾ ഉപയോഗിച്ച് ഐസ് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇന്ന് സൗദിയിലെ വിവിധ ഭാഗങ്ങളിൽ മഴയെത്തിയിരുന്നു.
റോഡിൽ കനത്തിൽ ഐസ് പതിച്ചതിനാൽ അവ നീക്കാൻ ഏറെ സമയമെടുത്തു. പല ഭാഗത്തും മലവെള്ളമൊലിച്ചെത്തി. ഹാഇൽ ഉൾപ്പെടുയുള്ള ഭാഗത്തും മഴ കനത്ത് പെയ്തു. രാജ്യത്തുടനീളം ഈ മാസാവസാനം വരെ മഴയുൾപ്പെടെ കാലാവസ്ഥയിൽ മാറ്റങ്ങൾ തുടരുമെന്നാണ് മുന്നറിയിപ്പ്.