ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷണം നല്‍കിയാല്‍ കടുത്ത ശിക്ഷയും പിഴയും
Update: 2022-06-24 16:33 GMT
ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമായതും മായം കലര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കി, കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
കുറ്റം തെളിയിക്കപ്പെട്ടാല്‍, പ്രതികള്‍ക്ക് 10 വര്‍ഷം വരെ തടവും 10 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ നിയമലംഘകരുടെ ലൈസന്‍സ് റദ്ദാക്കും. ഭാവിയില്‍ ഭക്ഷ്യമേഖലയില്‍ ജോലിചെയ്യുന്നതില്‍നിന്ന് അവരെ തടയുകയും ചെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.