മക്ക ICF ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മക്ക: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) മക്ക സെൻട്രൽ ഘടകത്തിന് കീഴിൽ ബദ്ർ സ്മൃതിയും വിപുലമായ ഇഫ്താറും നടന്നു. നൂറു കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.
ആദർശ സംരക്ഷണത്തിനായി വിശ്വാസം ആയുധമാക്കി ധർമ്മ സമരം നടത്തിയ ബദർ പോരാളികൾ എന്നും വിശ്വാസി സമൂഹത്തിന് പ്രചോദനമാണെന്ന് SYS കേരള സാന്ത്വനം കൺവീനർ Dr. ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ അഭിപ്രായപ്പെട്ടു. ബദ്ർ സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യർക്കും നന്മ ചെയ്യുന്നവനാണ് യഥാർത്ഥ വിശ്വാസി, അവന് മനുഷ്യരോട് മാത്രമല്ല എല്ലാ ദൈവ സൃഷ്ടികളോടും കരുണയുണ്ടാവും അപ്പോൾ മാത്രമേ വിശ്വാസം പൂർണ്ണമാകൂ. അദ്ദേഹം ഓർമ്മപ്പെടുത്തി, ഇഫ്താറിന് റഷീദ് അസ്ഹരി, ജമാൽ കക്കാട്, അബൂബക്കർ കണ്ണൂർ, ശിഹാബ് കുറുകത്താണി, നാസർ തച്ചംപൊയിൽ, മുഹമ്മദലി കാട്ടിപ്പാറ, ഗഫൂർ കോട്ടക്കൽ, മുനീർ കാന്തപുരം, മുഹമ്മദ് സഅദി, കബീർ പറമ്പിൽപീടിക, ഷബീർ ഖാലിദ് ,സലാം ഇരുമ്പുഴി, സുഹൈർ തുടങ്ങിയവർ നേതൃത്വം നൽകി.