മലർവാടി സ്റ്റുഡന്റ്സ് ഇന്ത്യ ഫ്രോസ്റ്റി ഫെസ്റ്റ് വിജയകരമായി സമാപിച്ചു
മലർവാടിയും സ്റ്റുഡന്റ്സ് ഇന്ത്യയും സംയുക്തമായി നടത്തിയ "ഫ്രോസ്റ്റി ഫെസ്റ്റ് " സമാപിച്ചു. ദമ്മാം ലുലു മാളിൽ അരങ്ങേറിയ പരിപാടിയിൽ നിരവധി കുട്ടികളും കുടുംബങ്ങളും പങ്കെടുത്തു.
കെജി മുതൽ 2-ാം ക്ലാസ് വരെയുള്ളവർക്ക് കളറിങ്, 3-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ളവർക്ക് ക്ലേ മോഡലിങ്, 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ളവർക്ക് പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങൾ നടന്നു.
കളറിങ് ബഡ്സ് വിഭാഗത്തിൽ ആയിഷ മർവ എൻ.കെ, ഇസ്സ ഷജീർ, സമാ ഫാത്തിമ എന്നിവരും കിഡ്സ് വിഭാഗത്തിൽ അദ്വിക സി.എ , റയ്യാ റഹീം , റിസ്‌വ മറിയം എന്നിവർ യഥാ ക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ക്ലേ മോഡലിങ്ങിൽ സബ് ജൂനിയർ വിഭാഗത്തിൽ ഹനിയ മുഹമ്മദ് ഹാരിസ്, മിഷാൽ സിനാൻ, ആയിഷ ഇസ്സ എന്നിവരും ജൂനിയർ വിഭാഗത്തിൽ അംറ മറിയം, നൈറ ഫാത്തിമ, ആയിഷ പരി എന്നിവരും സീനിയർ വിഭാഗം പെൻസിൽ ഡ്രോയിങ്ങിൽ ഹനിയ മുഹമ്മദ് ഷാഫി, സുഹ ഹനാൻ, മിസ്അബ് സിനാൻ എന്നിവരും യഥാ ക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
ശേഷം ഗായകരായ റൗഫ് ചാവക്കാട്, ശർമിത നിജാസ്, കല്യാണി ബിനു, ജസീർ കണ്ണൂർ തുടങ്ങിയവരുടെ ഗാനങ്ങളും മലർവാടി സ്റ്റുഡന്റ്സ് ഇന്ത്യ അംഗങ്ങളുടെ വെൽക്കം ഡാൻസ് , ഒപ്പന, സൂഫി ഡാൻസ് , ഫോക് ഡാൻസ്, ഗാനങ്ങൾ തുടങ്ങിയവയും അരങ്ങേറി. മത്സര വിജയികൾക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ലുലു മാൾ ദമ്മാം ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകി.
ലുലു മാൾ ദമ്മാം ജനറൽ മാനേജർ അബ്ദുല്ല അൽ ദോസരി, ഫ്ലോർ മാനേജർ മൈതം അൽ നാസർ,ഓപ്പറേഷൻസ് മാനേജർ സുലൈമാൻ, സാമൂഹിക പ്രവർത്തകൻ ജംഷാദ് അലി, മലർവാടി - സ്റ്റുഡന്റ്സ് ഇന്ത്യ രക്ഷകാധികാരി മുഹമ്മദ് അലി പീറ്റയിൽ, തനിമ കിഴക്കൻ പ്രവിശ്യാ പ്രസിഡന്റ് അൻവർ ഷാഫി, സെക്രട്ടറി മുഹമ്മദ് റഫീഖ്, ദമ്മാം സോണൽ സെക്രട്ടറി സിനാൻ, തനിമ വനിതാ പ്രസിഡന്റ് സഅദ അഷ്‌കർ, മീഡിയവൺ ദമ്മാം റിപ്പോർട്ടർ നൗഷാദ് ഇരിക്കൂർ എന്നിവർ വിതരണം ചെയ്തു.
മലർവാടി ദമ്മാം കോർഡിനേറ്റർ നജ്‌ല സാദത്ത്, പ്രോഗ്രാം കൺവീനർ ജോഷി ബാഷ, മലർവാടി-സ്റ്റുഡന്റസ് ഇന്ത്യ മെൻറർമാരായ മെഹബൂബ്, അഷ്‌കർ ഗനി, ഷമീർ ബാബു എന്നിവർ നേത്രത്വം നൽകി.
റിസോഴ്സ് പേഴ്സൺമാരായ മുഹമ്മദ് സാലിഹ്,ശരീഫ് കൊച്ചി, അർഷദ് അലി, സിദ്ധീഖ് ആലുവ, സജ്‌ന ഷക്കീർ, ജുമാന അലി, അനീസ മെഹബൂബ്, അമീന അമീൻ, സിനി റഹീം, ജസീറ ഫൈസൽ, നാസ്‌നീൻ സിനാൻ, സൽമ സമീഉല്ല, നൂജൂമ കബീർ, മെഹ്ജബിൻ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
സുബൈർ പുല്ലാളൂർ, ഫാത്തിമ എന്നവർ പ്രോഗ്രാം അവതാരകരായിരുന്നു. മീഡിയാവൺ-മലർവാടി ലിറ്റിൽ സ്കോളർ2023 ന്റെ രജിസ്ടേഷനായി പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിൽ കുട്ടികൾ രജിസ്ട്രേഷൻ സൗകര്യം ഉപയോഗപ്പെടുത്തി.