മലയാളി ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു
പാനൂർ ചെണ്ടയാട് സ്വദേശി ഇബ്രാഹിം കുട്ടിയാന്റെ വിട ആണ് മരിച്ചത്
Update: 2025-02-10 06:47 GMT
ജിദ്ദ: മലയാളി ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു. കണ്ണൂർ കുത്തുപറമ്പ് പാനൂർ ചെണ്ടയാട് സ്വദേശി ഇബ്രാഹിം കുട്ടിയാന്റെ വിട (74) ആണ് മരിച്ചത്. സ്വകാര്യഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങവേ ജിദ്ദ എയർപോർട്ടിൽ വെച്ച് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഒബ്ഹൂർ കിംഗ് അബ്ദുല്ല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കും.
ഭാര്യ: നബീസു. മക്കൾ: അസീസ് (കുവൈത്ത്), റാഷിദ് (ദുബൈ), അജ്മൽ, റസീന, ഹസീന, റഹീം. നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.