സൈന്യം മുതൽ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് വരെ; ഹജ്ജിനായി വൻ സുരക്ഷാ ക്രമീകരണങ്ങൾ

ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിനാണ് അറഫ നാളെ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

Update: 2023-06-26 01:48 GMT
Advertising

മക്ക: ഹജ്ജ് സുപ്രധാന ചടങ്ങുകളിലേക്ക് നീങ്ങിയതോടെ പുണ്യനഗരങ്ങൾ വൻ സുരക്ഷാവലയത്തിൽ. ലോകത്തെ ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് ഇത്തവണത്തെ ഹജ്ജിലെ പ്രത്യേകതയാണ്. തീർഥാടകർ നീങ്ങുന്ന വഴികളിലെ തിരക്കൊഴിവാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇത്തവണ ഉപയോഗിക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിനാണ് അറഫ നാളെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ദേശവും ഭാഷയും വർണവുമൊന്നുമില്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ ഒരേ വസ്ത്രത്തിൽ നാളെ എത്തും. അവരെ ഏറ്റവും മികച്ച രീതിയിൽ, ക്ഷമയോടെ, സഹനത്തോടെ സഹായിക്കാൻ കാത്തിരിക്കുകയാണ് സൈനികർ മുതൽ സാധാരണ വളണ്ടിയർമാർ വരെ.

അറഫയിലേക്കുള്ള വഴികളിലെല്ലാം വൻ സുരക്ഷാ വിന്യാസമുണ്ട്. ആകാശത്ത് ഹെലികോപ്ടറിന്റേയും ഡ്രോണുകളുടേയും നിരീക്ഷണം. ആരെങ്കിലും പുണ്യകേന്ദ്രങ്ങളിൽ അതിക്രമിച്ച് കടന്ന് പ്രയാസമുണ്ടാക്കാതിരിക്കാനാണിത്. അറഫയാണ് ഹജ്ജിലെ ഏറ്റവും സുപ്രധാന ചടങ്ങ്. അറഫയിലെത്താത്തവർക്ക് ഹജ്ജ് നഷ്ടമാകും. വഴികളിൽ തിരക്കൊഴിവാക്കാനും ആളുകൾ തിങ്ങിപ്പോകാതിരിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ വരെ ഇത്തവണയുണ്ട്. അത്തരം ഭാഗങ്ങളിലേക്ക് സുരക്ഷാ വിഭാഗം പറന്നെത്തി പ്രയാസങ്ങൾ നീക്കും. മിനാ മുതൽ അറഫ വരെയും മറ്റൊരു ഭാഗത്ത് ജംറാത്ത് വരേയും സുരക്ഷാ വിഭാഗങ്ങൾ നിരന്നു കഴിഞ്ഞു.

ഏറ്റവും കായികാധ്വാനവും ക്ഷമയും വേണ്ട കർമമാണ് ഹജ്ജ്. കത്തുന്ന ചൂടാണ് ഇത്തവണ. 45 ഡിഗ്രി സെൽഷ്യസ് വരെ ചൂടെത്താം. ഹാജിമാർക്കായി എല്ലായിടത്തും തണൽ വിരിച്ചിട്ടുണ്ട്. ശീതീകരണ സംവിധാനങ്ങളും, വാട്ടർ സ്‌പ്രേകളുമുണ്ട്. ഹാജിമാർക്ക് സുരക്ഷിതമായി ഹജ്ജ് ചെയ്യാൻ സുരക്ഷാ വിഭാഗങ്ങൾ ക്ഷമയോടെ ചൂടേൽക്കും. അള്ളാഹുവിന്റെ അതിഥികളെ സ്വീകരിച്ചു കൊണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News