കേരള എഞ്ചിനീയറിങ് ഫോറം ദമ്മാം ചാപ്റ്ററിന് പുതിയ നേതൃത്വം
കേരള എഞ്ചിനീയറിങ് ഫോറം (KEF) ദമ്മാം ചാപ്റ്ററിന്റെ പ്രഥമ എക്സിക്യൂട്ടീവ് കമ്മിറ്റി ജനറൽ ബോഡി രൂപീകരിച്ചു. അൽ ഖോബാർ ജെർജീർ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആയി സൗദി അരാംകൊ സസ്‌റ്റൈനബിലിറ്റി സ്പെഷ്യലിസ്റ് അഫ്താബ് സി മുഹമ്മദിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഖദീജ ടീച്ചറെയും ഷഫീഖ് കൊണ്ടോട്ടിയെയും തിരഞ്ഞെടുത്തു.
കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഫ്താബു റഹ്മാനെ തിരഞ്ഞെടുത്തു. ട്രെഷറർമാരായി സമീൽ ഹാരിസ്, അജ്മൽ റോഷൻ കോഴിക്കോട് എന്നിവരെയും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വിവിധയിനം പരിപാടികൾ ഏകോപിക്കുന്നതിനു സബ് കമ്മിറ്റികളായ കാരിയർ, ജൊബ് സെൽ, സാങ്കേതിക പരിശീലനം എന്നിവയിലേക്കും കോഡിനേറ്റർ മാരെ നിയമിച്ചു.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ മലയാളി എഞ്ചിനിയർമാർക്ക് സമ്പൂർണ സപ്പോർട്ട് സിസ്റ്റം ആയി പ്രവർത്തിക്കാൻ കമ്മിറ്റി തീരുമാനിച്ചു. 16 ന് ആരംഭിച്ച KEF ദമ്മാം ചാപ്റ്റർ ഇതുവരെ എഞ്ചിനീർസ് ടെവലപ്മെന്റ്, വിഷൻ 2030 , എഞ്ചിനീർസ് ഡേ സെമിനാർ , ഓണം സെലിബ്രേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.