സൽമാൻ രാജാവിന്റെ അതിഥികളായി ഉംറ നിർവഹിക്കാൻ അവസരം
66 രാജ്യങ്ങളിൽ നിന്നായി ആയിരം പേർക്കാണ് അവസരം
Update: 2024-11-18 12:55 GMT
റിയാദ്: സൽമാൻ രാജാവിന്റെ അതിഥികളായി ഉംറ നിർവഹിക്കാൻ അവസരം നൽകി സൗദി അറേബ്യ. അറുപത്തി ആറ് രാജ്യങ്ങളിൽ നിന്നായി ആയിരം പേർക്കായിരിക്കും അവസരം നൽകുക. ഇസ്ലാമിക മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സൽമാൻ ഹജ്ജ് ഉംറ പദ്ധതിയുടെ ഭാഗമായാണ് അവസരം നൽകുന്നത്. നാല് ഗ്രൂപ്പുകളിലായിട്ടാണ് അതിഥികളെ ഉംറക്കായി കൊണ്ട് വരിക.
പദ്ധതിയിലൂടെ ഇത് വരെ 40 രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഉംറ കർമം നിർവഹിക്കാനും, മദീന സന്ദർശിക്കാനും, മറ്റു ചരിത്ര പ്രദേശങ്ങൾ കാണാനും, ഇരു ഹറമുകളിലെ ഇമാമുമാരുമായും പണ്ഡിതന്മാരുമായും കൂടിക്കാഴ്ച്ച നടത്താനും അതിഥികൾക്ക് അവസരമൊരുക്കും.