ലിബിയക്ക് സൗദിയുടെ സഹായം; അഞ്ചാമത്തെ വിമാനം ലിബയയിലെത്തി

ഭക്ഷണം, മെഡിക്കൽ, പാർപ്പിട സഹായങ്ങളുമായാണ് സൗദിയുടെ വിമാനങ്ങൾ ലിബയയിലെത്തിയത്

Update: 2023-09-20 18:19 GMT
Advertising

ജിദ്ദ: കൊടുങ്കാറ്റും പ്രളയവും മൂലം ദുരിതമനുഭവിക്കുന്നവർക്കുള്ള അടിയന്തിര സഹായങ്ങളുമായി സൗദിയുടെ അഞ്ചാമത്തെ വിമാനവും ലിബിയയിലെത്തി. ഭക്ഷണം, മെഡിക്കൽ, പാർപ്പിട സഹായങ്ങളുമായാണ് സൗദിയുടെ വിമാനങ്ങൾ പുറപ്പെടുന്നത്. സഹായങ്ങൾ വിതരണം ചെയ്യുന്നതിനും സേവനങ്ങൾക്കുമായി സൗദിയുടെ പ്രത്യേക സംഘവും ലിബിയയിൽ പ്രവർത്തിക്കുന്നുണ്ട്.

ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ശനിയാഴ്ച മുതലാണ് സൗദിയുടെ വിമാനങ്ങൾ ലിബിയിലെത്തി തുടങ്ങിയത്. സൗദി രാജാവിന്റെയും കിരീടാവകാശിയുടേയും പ്രത്യേക നിർദേശ പ്രകാരം കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററാണ് സഹായവിതരണത്തിന് നേതൃത്വം നൽകുന്നത്. ഇന്ന് അഞ്ചാമത്തെ വിമാനവും ലിബിയയിലെത്തി. 90 ടൺ ഭക്ഷണ സാധനങ്ങളും മെഡിക്കൽ, പാർപ്പിട സഹായവുമായാണ് ബെൻഗാസി നഗരത്തിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദിയുടെ വിമാനമിറങ്ങിയത്.

ഇവയുടെ വിതരണത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും വിദഗ്ധ പരിശീലനം ലഭിച്ച സൗദിയുടെ പ്രത്യേക സംഘവും ലിബിയയിൽ പ്രവർത്തിക്കുന്നുണ്ട്. ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ ഇത് വരെ മരിച്ചവരുടെ എണ്ണം 11,000 കവിഞ്ഞതായാണ് റിപ്പോർട്ടുകൾ, പതിനായിരത്തോളം പേരെ കാണാതാവുകയും ചെയ്തു. വരും ദിവസങ്ങളിലും കൂടുതൽ വിമാനങ്ങൾ സഹായ സാധനങ്ങളുമായി സൗദിയിൽ നിന്നും ലിബിയയിലേക്ക് പുറപ്പെടും.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News