സൗദിയിൽ കോവിഡ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്;10 ലക്ഷം റിയാൽ വരെ പിഴ ചുമത്തും

കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

Update: 2022-01-20 15:16 GMT
Editor : Dibin Gopan | By : Web Desk
Advertising

സൗദിയിൽ കൊറോണ വ്യാപനം സംബന്ധിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തും. അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊറോണ മഹാമാരി സംബന്ധിച്ച് സമൂഹത്തിൽ പരിഭ്രാന്ത്രി പരത്തും വിധം കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതും പരിഭ്രാന്തി പരത്തുന്നതും ശിക്ഷാർഹമാണ്. ഇത് സംബന്ധിച്ച് നേരത്തെ അഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്ന ശിക്ഷാ നടപടികൾ പരിഷ്‌കരിച്ചുകൊണ്ടാണ് ഇന്ന് വീണ്ടും പുതിയ അറിയിപ്പ് പുറത്തിറക്കിയത്.

പരിഭ്രാന്തി പരത്തുന്നതും, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ പ്രേരിപ്പിക്കുംവിധം വ്യാജ വാർത്ത സൃഷ്ടിക്കുന്നതും ഒരു ലക്ഷം റിയാൽ മുതൽ 10 ലക്ഷം റിയാൽ വരെ പിഴ ചുമത്തുകയോ, ഒരു വർഷം മുതൽ 5 വർഷം വരെ തടവിന് ശിക്ഷിക്കുകയോ ചെയ്യാവുന്ന കുറ്റകൃത്യമാണ്. പ്രത്യേക സാഹചരങ്ങളിൽ തടവും പിഴയും ഒരുമിച്ച് അനുഭവിക്കേണ്ടിവരും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News