സൗദിയില്‍ ഈയാഴ്ച നേരിയ ചൂടിന് സാധ്യത: ഉച്ച സമയങ്ങളില്‍ ജനലുകള്‍ തുറന്നിടാം
ഫെബ്രുവരിയില്‍ തണുപ്പ് കടുപ്പമേറുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം
Update: 2022-01-25 12:31 GMT
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ തണുപ്പ് അതിശൈത്യം അനുഭവിക്കുന്ന സൗദിയില്‍ ഈ ആഴ്ചയോടെ നേരിയ തോതില്‍ ചൂടുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. അതിനാല്‍ ആ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് വാതിലുകളും ജനലുകളും തുറന്നിടാമെന്നും കാലാവസ്ഥാ വിദഗ്ധന്‍ ഡോ. ഖാലിദ് അല്‍ സഖാഖ് പറഞ്ഞു.
ഈ സീസണില്‍ അതിശൈത്യമാണ് രാജ്യത്ത് അനുഭവപ്പെടുക. അതിനാലാണ് ഉച്ചസമയങ്ങളില്‍ വീടുകളുടെ ജനലുകളും വാതിലുകളും പരമാവധി തുറന്നിട്ട് വീടുകളിലെ ഈര്‍പ്പമുള്ള അന്തരീക്ഷം കുറയ്ക്കാന്‍ എല്ലാവരും തയാറാകണമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം, കഠിനമായ തണുപ്പിന് ശമനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.