എക്‌സ്‌പോ 2030 ന് ആതിഥേയത്വം; മലേഷ്യയുടെ പിന്തുണയെ പ്രശംസിച്ച് സൗദി
സൗദിയുടെ ശ്രമങ്ങളെ യുഎഇയും പിന്തുണച്ചിരുന്നു
റിയാദ്: എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മലേഷ്യയും. വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന് മലേഷ്യന്‍ വിദേശകാര്യമന്ത്രി സൈഫുദ്ദീന്‍ അബ്ദുള്ളയില്‍ നിന്ന് ഇന്നലെ രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണച്ചുള്ള ഫോണ്‍ കോള്‍ ലഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എക്സ്പോ 2030 റിയാദില്‍ തന്നെ നടക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച മലേഷ്യയുടെ അഭ്യര്‍ത്ഥനയെ ഫൈസല്‍ രാജകുമാരന്‍ പ്രശംസിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍, സംയുക്ത സഹകരണത്തിനുള്ള സാധ്യതകള്‍, അന്തര്‍ദേശീയ വിഷയങ്ങള്‍ക്കുപുറമെ വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.എക്‌സ്‌പോ 2030ന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങളെ യുഎഇയും പിന്തുണച്ചിരുന്നു.