സൗദി ബാങ്കുകൾ കോവിഡ് പ്രതിസന്ധി അതിജീവിച്ചതായി റിപ്പോർട്ട്

സർക്കാർ നൽകിയ പിന്തുണ, പലിശ രഹിത നിക്ഷേപങ്ങൾ, ശക്തമായ വായ്പ വളർച്ച എന്നിവ ബാങ്കുകളുടെ ആഘാതം കുറക്കുന്നതിന് സഹായകരമായി

Update: 2021-10-15 16:25 GMT
Advertising

സൗദിയിലെ ബാങ്കുകൾ കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി വിജകരമായി അതിജീവിച്ചതായി പഠന റിപ്പോർട്ട്. അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിംഗ് ഏജൻസിയായാ ഫിച്ച് റേറ്റിംഗ്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്. എണ്ണ വിലയിലെ തിരിച്ചു വരവ് ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നു.

കോവിഡിനെ തുടർന്ന് ആഗോള തലത്തിലുണ്ടായ പ്രതിസന്ധി സൗദിയിലെ ബാങ്കുകളെയും സാരമായി ബാധിച്ചിരുന്നു. എന്നാൽ രാജ്യത്തെ എല്ലാ ബാങ്കുകളും കോവിഡിന്റെ ആഘാതം മറികടന്നു. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടെടുത്തു. ബാങ്കുകളിലെ ആസ്തികളുടെ നിലവാരം മെച്ചപ്പെടുത്തുകയും ലാഭവിഹിതത്തിലെ തകർച്ച പരിഹരിക്കുകയും ചെയ്തു. സാമ്പത്തിക വളർച്ചയിലെ നിലവാരത്തിൽ സ്ഥിരത കൈവരിച്ചതായും റിപ്പോർട്ട് പറയുന്നു.

സർക്കാർ നൽകിയ പിന്തുണ, പലിശ രഹിത നിക്ഷേപങ്ങൾ, ശക്തമായ വായ്പ വളർച്ച എന്നിവ ബാങ്കുകളുടെ ആഘാതം കുറക്കുന്നതിന് സഹായകരമായി. ഇതിനിടെ എണ്ണ വിപണി വീണ്ടും സജീവമായതും വിലയിൽ സ്ഥിരത കൈവരിച്ചതും ബാങ്കുകളുടെ പ്രവർത്തനത്തിനും വളർച്ചക്കും ആക്കം കൂട്ടിയിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News