സൗദി ബജറ്റ് എയർലൈൻ ഫ്ളൈനാസ് പുതിയ വിമാനങ്ങൾ വാങ്ങി
120 വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകിയിട്ടുണ്ട്
Update: 2023-05-12 02:44 GMT
കുറഞ്ഞ നിരക്കിൽ സൗദിയിൽ നിന്നും സർവീസ് നടത്തി വരുന്ന ബജറ്റ് എയർലൈൻ ഫ്ളൈനാസ് കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കി. മൂന്ന് വിമാനങ്ങളാണ് പുതുതായി കമ്പനി സർവീസിൽ ഉൾപ്പെടുത്തിയത്.
ഇതോടെ കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം നാൽപത്തിയെട്ടായി. എയർബസ് 330, 320 ഇനത്തിൽ പെട്ട വിമാനങ്ങളാണ് പുതുതായി എത്തിയത്. വമ്പൻ തുക മുടക്കി 120 വിമാനങ്ങൾക്ക് കമ്പനി ഇതിനകം ഓർഡർ നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ. ഈ ഇനത്തിൽ 19 വിമാനങ്ങൾ ഈ വർഷം കമ്പനിയുടെ ഭാഗമാകും. ആഭ്യന്തരം സർവീസുകളിലും ജി.സി.സി രാജ്യങ്ങൾക്കുമിടയിലാണ് ഫ്ളൈനാസ് കൂടുതലായി സർവീസുകൾ നടത്തി വരുന്നത്.