സൗദി കിരീടവകാശിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യോനേഷ്യയിലേക്ക് പോകുന്നതിനിടെ ഇന്ന് ഇന്ത്യയിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്
Update: 2022-11-13 17:32 GMT
സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യോനേഷ്യയിലേക്ക് പോകുന്നതിനിടെ ഇന്ന് ഇന്ത്യയിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ സന്ദര്‍ശനം അവസാന നിമിഷം ഒഴിവാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ ആരംഭിക്കുന്ന ജി-20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കിരീടവകാശി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.