ലോകത്തെ 160 രാജ്യങ്ങൾക്ക് സൗദിയുടെ മാനുഷിക സഹായം; റിപ്പോര്‍ട്ട് പുറത്ത് വിട്ട് സൗദി വിദേശകാര്യസഹമന്ത്രി

ഇതിനായി 950 കോടി ഡോളർ രാജ്യം ഇതിനകം ചെലവഴിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി

Update: 2023-09-08 18:35 GMT
Advertising

ദമ്മാം: മാനുഷിക വിഷയങ്ങളിൽ ലോകത്തെ 160 രാജ്യങ്ങൾക്ക് സൗദിയുടെ സഹായം എത്തിക്കാൻ കഴിഞ്ഞതായി സൗദി വിദേശകാര്യ സഹമന്ത്രി. കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടെ ഇതിനായി 950 കോടി ഡോളർ സൗദി ചെലവഴിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

മാനുഷിക പരിഗണനയർഹിക്കുന്ന ഘട്ടങ്ങളിൽ സേവന സന്നദ്ധരായി മുന്നോട്ട് വരികയെന്നതാണ് സൗദിയുടെ സമീപനം. കഴിഞ്ഞ എഴുപത് വർഷത്തിനിടെ 160 രാജ്യങ്ങൾക്ക് മാനുഷികവും വികസനപരവുമായ സഹായങ്ങൾ ലഭ്യമാക്കാൻ സൗദിക്ക് കഴിഞ്ഞതായി സൗദി വിദേശകാര്യസഹമന്ത്രി വലീദ് അൽ ഖരീജി പറഞ്ഞു. ഇതിനായി 950 കോടി ഡോളർ രാജ്യം ഇതിനകം ചെലവഴിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

കെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് വിദേശമന്ത്രിതല കൗൺസിലിന്റെ 160ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മധ്യേഷ്യയിൽ സമാധാനം നിലനിർത്തുക എന്നതാണ് സൗദിയുടെ മുഖ്യ പരിഗണന. ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങൾക്കനുസൃതമായി നീതിപൂർവ്വകവും സമഗ്രവുമായ ഒരു പരിഹാരത്തിലെത്തുന്നതിനുള്ള ചർച്ചകളെ പ്രോൽസാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സമാധാന പ്രക്രിയയെ തുരങ്കം വെക്കുന്ന ഇസ്രായേലിന്റെ ഏകപക്ഷീയ ആക്രമണങ്ങളെ മന്ത്രി അപലപിച്ചു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News