സിനിമാ മേഖലയിൽ സൗദി-ഇന്ത്യൻ പങ്കാളിത്തം; കൂടിക്കാഴ്ച നടത്തി ഇരുരാജ്യങ്ങളുടെയും സാംസ്‌കാരിക മന്ത്രിമാർ

ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു മന്ത്രിമാരുടെ കൂടിക്കാഴ്ച

Update: 2022-09-15 17:29 GMT
Advertising

സൗദി ഇന്ത്യൻ സാംസ്‌കാരിക മന്ത്രിമാർ ഇന്തോനേഷ്യയിൽ കൂടിക്കാഴ്ച നടത്തി. സിനിമാ മേഖലയിൽ സൗദി-ഇന്ത്യൻ പങ്കാളിത്തം ഉറപ്പു വരുത്തുന്ന കാര്യം സൗദി സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരനും ഇന്ത്യൻ സാംസ്‌കാരിക, ടൂറിസം സഹമന്ത്രി അർജുൻ റാം മെഗ്വാലും തമ്മിൽ ചർച്ച ചെയ്തു. ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു മന്ത്രിമാരുടെ കൂടിക്കാഴ്ച.

സിനിമാ വ്യവസായ മേഖലയിൽ ഇന്ത്യൻ കമ്പനികളുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി സൗദി സാംസ്‌കാരിക മന്ത്രി പറഞ്ഞു. ഇന്ത്യയിലെ സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ, വൻകിട ഇന്ത്യൻ സിനിമാ നിർമാണ കമ്പനികൾ എന്നിവയുമായുള്ള സഹകരണമുൾപ്പെടെ സിനിമാ നിർമാണമടക്കമുള്ള സാംസ്‌കാരിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. കൂടാതെ ഇരു രാജ്യങ്ങളിലെയും സാംസ്‌കാരിക മേഖലയുടെ ശാക്തീകരണത്തെ കുറിച്ചും ചർച്ചയുണ്ടായി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News