സൗദിയിലെ പണപ്പെരുപ്പം തുടരുന്നു; കാരണമായത് വിലക്കയറ്റം

വാറ്റ് വന്നതിന് ശേഷമാണ് സൗദിയിൽ പണപ്പെരുപ്പം വന്നത്.

Update: 2023-05-15 16:01 GMT
Saudi Inflation Continues, it due to price hike
AddThis Website Tools
Advertising

റിയാദ്: സൗദിയിലെ പണപ്പെരുപ്പം തുടരുന്നു. ഏപ്രിലിൽ സൗദിയിൽ രേഖപ്പടുത്തിയിരിക്കുന്ന പണപ്പെരുപ്പ നിരക്ക് 2.7 ശതമാനമാണ്. പാർപ്പിട വാടകയിലും ഭക്ഷ്യവസ്തുക്കളുടെ വിലയിലും അവശ്യ സർവീസുകളുടെ നിരക്ക് വർധനയുമാണ് പണപ്പെരുപ്പത്തിന് കാരണമാകുന്നത്.

വാറ്റ് വന്നതിന് ശേഷമാണ് സൗദിയിൽ പണപ്പെരുപ്പം വന്നത്. പിന്നീട് മൂല്യ വർധിത നികുതി വർധിപ്പിച്ചതോടെ പണപ്പെരുപ്പം കൂടി. പിന്നീട് പലവിധ കാരണങ്ങളാൽ ഭക്ഷ്യ വസ്തുക്കളുടെ വിലയിലും സർവീസിലും നിരക്ക് വർധന വന്നു.

2022 ഏപ്രിലിൽ ഇത് 2.3 ശതമാനമായിരുന്നു. ഈ വർഷം പോയിന്റ് മൂന്നു ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവിഭവങ്ങൾക്ക് പോയിന്റ് ഒന്ന് ശതമാനമാണ് വർധന. പാചക വാതകത്തിനും ഊർജമേഖലയിലും 8.1 ശതമാനം വർധന വന്നു.

ഇവയ്ക്കു പുറമെ ശുദ്ധ ജലം, പാർപ്പിട വാടക, വൈദ്യുതി തുടങ്ങിയ മേഖലകളിലെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനു കാരണമെന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്‌സ് കണക്ക്. ഉപഭോക്തൃ വില സൂചികയിൽ കഴിഞ്ഞ മാർച്ചിനേക്കാൾ ഏപ്രിൽ മാസത്തിൽ 0.4 ശതമാനം വർധനണുള്ളത്.

പാർപ്പിട വാടകയിലും വൈദ്യുതി, ഗ്യാസ്, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയുടെ വിലയിലും .05 ശതമാനം വർധനവും വന്നു. ഇതാണ് പണപ്പെരുപ്പത്തിന് കാരണം. ഉയർന്ന പണപ്പെരുപ്പം വിപണിക്ക് ഗുണമല്ല സൃഷ്ടിക്കുക.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News