സൗദിയിൽ ജൂലൈയിലും പണപ്പെരുപ്പത്തിൽ മാറ്റമില്ല
ജൂലൈ മാസത്തിൽ ഒന്നര ശതമാനമാണ് വാർഷിക പണപ്പെരുപ്പതോതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു
റിയാദ്: വീട്ടു വാടക ഉൾപ്പെടെ ജീവിതച്ചെലവ് മാറ്റമില്ലാതെ തുടരുമ്പോൾ സൗദിയിൽ പണപ്പെരുപ്പവും മാറ്റമില്ലാതെ തുടരുകയാണ്. ജൂലൈ മാസത്തിലും ഒന്നര ശതമാനമാണ് വാർഷിക പണപ്പെരുപ്പതോതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു. നിത്യോപയോഗ വസ്തുക്കളുടേയും സേവനത്തിന്റേയും നിരക്ക് മാറ്റമില്ലാത്തതാണ് ഇതിന് കാരണം.
കഴിഞ്ഞ രണ്ടു മാസത്തിലും സൗദിയിലെ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുകയാണ്. 1.53 ശതമാനമാണ് പണപ്പെരുപ്പം. കഴിഞ്ഞ വർഷം ജൂലൈ മാസത്തിലിത് 2.31 ശതമാനമായിരുന്നു. കെട്ടിട വാടകയും വീട്ടു വാടകയുമെല്ലാം പതിനൊന്ന് ശതമാനത്തോളമാണ് വർധിച്ചത്. ഭക്ഷണം പാനീയങ്ങൾ എന്നിവയുടെ വിലയിൽ കാര്യമായ മാറ്റമില്ല.
പച്ചക്കറിയുടെ വില അഞ്ച് ശതമാനത്തിലേറെ കൂടി. ഒപ്പം പാചക വാതക വില വർധനകൂടി ആയതോടെ പണപ്പെരുപ്പം ഒരേ നിലയിൽ നിന്നു. ഫർണിച്ചർ, കാർപ്പറ്റ്, വസ്ത്രം എന്നിവയുടെ വില മൂന്ന് ശത്മാനം മുതൽ അഞ്ച് ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ആരോഗ്യം, ഗതാഗതം, വിനോദം എന്നിവയുടെ ചിലവ് കുറഞ്ഞതും നേട്ടമായിട്ടുണ്ട്. ഇത് കാരണമാണ് പണപ്പെരുപ്പം വർധിക്കാതിരുന്നതെന്നും അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.