സൗദിയില്‍ വേനല്‍ ചൂട് വീണ്ടും ശക്തമായി
കിഴക്കന്‍ പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താപനില വീണ്ടും അമ്പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നു
സൗദിയില്‍ ചൂട് വീണ്ടും ശക്തമായി. കിഴക്കന്‍ പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താപന നില വീണ്ടും അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നു. എന്നാല്‍ രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
സൗദിയുടെ വിവിധ പ്രവിശ്യകളില്‍ വേനല്‍ ചൂട് വീണ്ടും ശക്തമായി. കഴിഞ്ഞയാഴ്ച രാജ്യത്തെ പരക്കെ അനുഭവപ്പെട്ട വേനല്‍ മഴയ്ക്ക് ശേഷം ചൂടിന് അല്‍പം ശമനം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൂട് വീണ്ടും ശക്തമായത്. കിഴക്കന്‍ പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശങ്ങളായ ഹഫര്‍ബാത്തിന്‍, അല്‍ഹസ്സ, നാരിയ ഭാഗങ്ങളില്‍ ഇന്ന് താപനില അന്‍പത് ഡിഗ്രി വരെയെത്തി.
ദമ്മാമില്‍ 49ഉം, റിയാദ് മദീന എന്നിവിടങ്ങളില്‍ 46ഡിഗ്രി വരെയും പകല്‍ താലനില ഉയര്‍ന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത മക്കയില്‍ 43ഉം. ജിദ്ദയില്‍ 39ഉം ഡിഗ്രിയിലേക്ക് ചൂട് വര്‍ധിച്ചു. കടുത്ത ചൂട് അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളായ അസീര്‍, അല്‍ബാഹ, ജിസാന്‍, നജ്‌റാന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ള കയറി. ഈ പ്രദേശങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സിവില്‍ ഡിഫന്‍സ് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒരോ പ്രദേശങ്ങളിലും പെയ്യുന്ന മഴയുടെ തീവ്രത വ്യത്യസ്തമാണെന്നും അതിനനുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി.