ഡിഫ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിന് വ്യാഴാഴ്ച തുടക്കമാകും
ഡിഫക്ക് കീഴിലുള്ള 24 ക്ലബ്ബുകൾ മേളയിൽ ബൂ്ട്ടണിയും
ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന് വ്യാഴാഴ്ച തുടക്കമാകും. ഡിഫക്ക് കീഴിലുള്ള 24 ക്ലബ്ബുകൾ മേളയിൽ ബൂ്ട്ടണിയും. ദമ്മാം റാക്കയിലെ അൽയമാമ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽവെച്ചാണ് മത്സരങ്ങൾ.
സൗദി കിഴക്കൻ പ്രവിശ്യയിലെ കാൽപന്ത് പ്രേമികൾക്ക് വീണ്ടും കളിയാരവം സമ്മാനിച്ച് ഡിഫ സൂപ്പ് കപ്പ് മത്സരങ്ങൾക്ക് ആരവം മുഴങ്ങി. സൂപ്പർ കപ്പ് സീസൺ ത്രീ മത്സരങ്ങൾക്ക് ജുൺ ആറിന് വ്യാഴാഴ്ച തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ ്അറിയിച്ചു. ഇരുപത്തിനാല് ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന മേളക്ക് റാക്ക അൽയമാമ യൂണിവേഴ്സിറ്റി സ്റ്റേഡിയം വേദിയാകും.
വ്യത്യസ്ത ടീമുകൾക്കായി മുന്നൂറിൽ പരം താരങ്ങൾ കളത്തിലിറങ്ങും. മേളയുടെ കിക്കോഫ് കർമ്മം വർണാഭമായ പരിപാടികളോടെ സംഘടിപ്പിക്കും. അൽയമാമ യൂണിവേഴ്സിറ്റി ഡയറക്ടർ, പ്രവിശ്യയിലെ സാമൂഹ്യ സാംസ്‌കാരിക, കായിക വിദ്യഭ്യാസ രംഗത്തുള്ളവർ സംബന്ധിക്കും. ഒരു മാസത്തിലേറെ നീണ്ട് നിൽക്കുന്ന മേള ജൂലൈ 19ന് സമാപിക്കും. ഭാരവാഹികളായ ഷഫീർ മണലൊടി, മുജീബ് കളത്തിൽ, സഹീർ മജ്ദാൽ, ആസിഫ് മേലങ്ങാടി, ജുനൈദ് കാഞ്ഞങ്ങാട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.