സൗദിയിൽ വീട്ടു ജോലിക്കെത്തി ദുരിതത്തിലായ മൂന്ന് ഇന്ത്യൻ വനിതകൾ കൂടി നാട്ടിലേക്ക് മടങ്ങി

എംബസിയുടെയും വിവിധ പ്രവാസി കൂട്ടായ്മകളുടേയും സഹായത്തോടെയാണ് ഒടുവിൽ മടക്കം സാധ്യമായത്

Update: 2023-08-11 19:57 GMT
Advertising

ദമ്മാം: സൗദിയിൽ വീട്ടു ജോലിക്കെത്തി ദുരിതത്തിലായ മൂന്ന് വനിതകൾ കൂടി നാട്ടിലേക്ക് മടങ്ങി. സ്പോൺസറുടെ അടുത്ത് നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിൽ അഭയം തേടിയവരായിരുന്നു ഇവർ. എംബസിയുടെയും വിവിധ പ്രവാസി കൂട്ടായ്മകളുടേയും സഹായത്തോടെയാണ് ഒടുവിൽ മടക്കം സാധ്യമായത്.

ബീഹാർ സ്വദേശി നജ്മിൻ ബീഗം, കർണാടക ബംഗ്ലൂർ സ്വദേശി അസ്മത്ത് താജ്, തെലുങ്കാന ഹൈദ്രബാദ് സ്വദേശി സാക്കിൻ ഫാത്തിമ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഒരു വർഷത്തോളം ജോലി ചെയ്ത നജ്മിൻ ഒടുവിൽ നാല് മാസത്തെ ശമ്പളം ലഭിക്കാതയതോടെയാണ് വീട് വിട്ടിറങ്ങി എംബസിയിൽ അഭയം തേടിയത്.

ആദ്യ സ്പോൺസർ ഹുറൂബിൽ പെടുത്തിയ അസ്മിൻ താജ് നാല് വർഷമായി സൗദിയിലെത്തിയിട്ട്. ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ എംബസിയെ സമീപിക്കുകയായിരുന്നു. ജോലിക്കെത്തിയ വീട്ടിലെ ദുരിതം കാരണം എംബസിയിലെത്തിയതാണ് സാക്കിൻ ഫാത്തിമ. എട്ട് മാസമായി എംബസി അഭയ കേന്ദ്രത്തിൽ കഴിഞ്ഞു വരികയായിരുന്നു.

മൂവരുടെയും നടപടികൾ പൂർത്തിയാക്കുന്നതിന് സാമൂഹ്യ പ്രവർത്തക മഞ്ജുവും മണികുട്ടനും നേതൃത്വം നൽകി. വിമാന ടിക്കറ്റിനും എക്സിറ്റ് നേടുന്നതിനും ആവശ്യമായ തുക ഹൈദ്രബാദ് കൂട്ടായ്മയും ബിസിനസ് സംരഭകരും ചേർന്ന് സ്വരൂപിച്ച് നൽകി. ഈസി ഉൾപ്പെടെയുള്ള രേഖകൾ ഇന്ത്യൻ എംബസി കൂടി തയ്യാറാക്കി നൽകിയതോടെ മൂവരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News