ഇന്ന് നാട്ടിലേക്ക്‌ പോകാനിരുന്ന അങ്ങാടിപ്പുറം സ്വദേശി ദമാമില്‍ കുഴഞ്ഞ് വീണ്‌ മരിച്ചു.

കാര്‍ പാര്‍ക്കിങ് സ്ഥലത്ത് അദ്ദേഹത്തിന്‍റെ വാഹനത്തിന്‌ സമീപം വീണു കിടക്കുന്നതായി സുഹ്യത്തുക്കള്‍ കണ്ടെത്തുകയായിരുന്നു

Update: 2025-03-01 02:26 GMT

ദമാം : മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മര്‍ ചക്കംപള്ളിയാളില്‍ (59) അല്‍ കോബാര്‍ റാക്കയില്‍ കുഴഞ്ഞ് വീണു മരണപ്പെട്ടു. റാക്കയിലെ വി.എസ്.‌എഫ് ഓഫിസിന്‌ സമീപ്പമുള്ള കാര്‍ പാര്‍ക്കിങ് സ്ഥലത്ത് അദ്ദേഹത്തിന്‍റെ വാഹനത്തിന്‌ സമീപം വീണു കിടക്കുന്നതായി സുഹ്യത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച്ച നാട്ടിലേക്ക്‌ പോകാനുള്ള ഒരുക്കത്തിലായിരുന്നു. 28 വര്‍ഷമായി പ്രവാസിയായ ഉമ്മര്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ ചക്കംപള്ളിയാളില്‍ ഹംസ-നബീസ ദമ്പതികളുടെ മകനാണ്‌. മരണ വിവരമറിഞ്ഞ് മകന്‍ ഹംസ (അബഹ), സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ (അബഹ) എന്നിവര്‍ ദമാമിലെത്തിയിട്ടുണ്ട്. മറ്റൊരു സഹോദരന്‍ അബ്ദുല്‍ മജീദ് അബഹയിലുണ്ട്. ഷരീഫയാണ്‌ ഭാര്യ, മക്കള്‍: ഹംസ, റിയാസ്, അഖില്‍. രണ്ട് സഹോദരന്‍മാരും ആറു സഹോദരിമാരുമുണ്ട്. കോബാര്‍ റാക്കയിലെ അല്‍ സലാം ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മ്യതദേഹം നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് അല്‍ കോബാര്‍ കെ.എം.സി.സി പ്രസിഡന്‍റ് ഇഖ്ബാല്‍ ആനമങ്ങാട്, സാമുഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാട് എന്നിവര്‍ രംഗത്തുണ്ട്.

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News