ചരിത്ര ദൗത്യം വിജകരമായി പൂര്‍ത്തിയാക്കി സൗദി ബഹിരാകാശ യാത്രികര്‍ ഭൂമിയിലേക്ക് മടങ്ങി
യാത്രക്ക് പിന്തുണ നല്‍കിയ സൗദി ഭരണാധികാരികള്‍ക്കും സൗദി സ്‌പൈസ് സെന്ററിനും ഇരുവരും നന്ദിയര്‍പ്പിച്ചു
ദമ്മാം: സൗദി ബഹിരാകാശ യാത്രികര്‍ ദൗത്യം പൂര്‍ത്തിയാക്കി മടക്കയാത്ര ആരംഭിച്ചു. റയാന ബര്‍ണവിയും അലി അല്‍ഖര്‍നിയുമാണ് ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചത്. യാത്രക്ക് പിന്തുണ നല്‍കിയ സൗദി ഭരണാധികാരികള്‍ക്കും സൗദി സ്‌പൈസ് സെന്ററിനും ഇരുവരും നന്ദിയര്‍പ്പിച്ചു.
ബഹിരാകാശ യാത്രയില്‍ ചരിത്രം രചിച്ച് സൗദി യാത്ര സംഘം ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. പ്രഥമ വനിത യാത്രിക റയാന ബര്‍ണവിയും അലി അല്‍ഖര്‍നിയുമടങ്ങുന്ന സംഘമാണ് ഭൂമിയിലേക്ക് തിരിച്ചത്. ചരിത്ര ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇരുവരുടെയും മടക്കം. സഹയാത്രികരോട് യാത്ര പറയുന്ന വിഡിയോ ഉള്‍പ്പെടെ ഇവര്‍ പങ്ക് വെച്ചു. ബഹിരാകാശത്ത് കഴിയവേ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി നടത്തി ആശയ വിനിമയമാണ് തനിക്ക് ഏറ്റവും കൂടുതല്‍ മനോഹരമായി അനുഭവപ്പെട്ടതെന്ന് റയാന പറഞ്ഞു. തങ്ങളുടെ യാത്ര വരും തലമുറയില്‍ ശാസ്ത്രീയ അവബോധവും സ്വാധീനവും വളര്‍ത്താന്‍ സഹായിക്കുമെന്ന് ഇരുവരും പറഞ്ഞു. യാത്രക്ക് എല്ലാവിധ പിന്തുണയും നല്‍കിയ സൗദി ഭരണാധികാരികള്‍ക്കും സ്‌പൈസ് സെന്ററിനും നന്ദിയര്‍പ്പിച്ചു