ഭരണത്തിലേറി നാലു പതിറ്റാണ്ട്; അജ്മാൻ ഭരണാധികാരിക്കായി 40 തൈകൾ നട്ട് വിദ്യാർഥികള്‍
അജ്മാൻ ഹമീദിയ പാർക്കിലാണ് ഹാബിറ്റാറ്റ് സ്കൂളിലെ വിദ്യാർഥികൾ ഒത്തുകൂടി 40 തൈകൾ നട്ടത്.
ഭരണത്തിൽ നാൽപത് വർഷം പിന്നിടുന്ന അജ്മാൻ ഭരണാധികാരിക്ക് 40 തൈകൾ നട്ട് വിദ്യാർഥികളുടെ ആദരം. അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലെ വിദ്യാർഥികളാണ് ഭരണാധികാരിക്ക് വേറിട്ട ആദരമർപ്പിച്ചത്.
അജ്മാൻ ഹമീദിയ പാർക്കിലാണ് ഹാബിറ്റാറ്റ് സ്കൂളിലെ വിദ്യാർഥികൾ ഒത്തുകൂടി 40 തൈകൾ നട്ടത്. ഭരണത്തിൽ 40 വർഷം പിന്നിടുന്ന അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമിക്ക് അഭിവാദ്യമർപ്പിച്ചായിരുന്നു ഈ ഉദ്യമം. വരും തലമുറക്കായുള്ള കരുതവെപ്പാണ് മരങ്ങൾ എന്നതിനാൽ ഏറ്റവും ഉചിതമായ ആഘോഷ രീതിയാണിതെന്ന് സ്കൂൾ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ ആൽ നുഐമിയും, എം ഡി ശംസുസമാനും പറഞ്ഞു.
അക്കാഡമിക് ഡീൻ വസീം യൂസഫ് ഭട്ട് തൈ നടീൽ ഉദ്ഘാടനം ചെയ്തു. അജ്മാൻ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. നേരത്തേ ഏറ്റവും കൂടുതൽ തൈകൾ വിതരണം ചെയ്ത് റിപ്പോർട്ട് റെക്കോർഡിട്ട സ്കൂളാണ് ഹാബിറ്റാറ്റ്. ബദരിയ അലി ശെഹി, സുനിത ചിബ്ബർ, റോസിൻ കെ ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.