കണ്ണൂർ പൈസക്കരി സ്വദേശിയായ യുവാവ് ദുബൈയിൽ മരണപ്പെട്ടു

കുടക്കച്ചിറവീട്ടിൽ തോമസ് കെ. എബ്രഹാമാണ് മരിച്ചത്

Update: 2024-11-05 15:27 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: കണ്ണൂർ പൈസക്കരി സ്വദേശിയായ യുവാവ് ദുബൈയിൽ മരണപ്പെട്ടു. കുടക്കച്ചിറവീട്ടിൽ തോമസ് കെ. എബ്രഹാമാണ് മരിച്ചത്. 30 വയസായിരുന്നു. എബ്രഹാം-ലീലാമ്മ ദമ്പതികളുടെ മകനാണ്. ദുബൈ ജബൽ അലിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിശ്രമിച്ചിരുന്ന ഇദ്ദേഹത്തെ ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകർ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

സഹോദരങ്ങൾ: ഷിജി(എടപ്പുഴ), ജോസ്, ജേക്കബ് (അയർലൻഡ്), ജെയ്‌സി (ഫോറസ്റ്റ് ഓഫീസർ, ആറളം)

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News