മൂല്യവർധിത നികുതി നിയമത്തിൽ ഭേദഗതി വരുത്തി യുഎഇ

യു.എ.ഇ ധനകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച ഫെഡറൽ ഉത്തരവിൽ ഭേദഗതി പ്രഖ്യാപിച്ചത്

Update: 2022-10-28 18:18 GMT
Advertising

യു എ ഇയിൽ മൂല്യവർധിത നികുതി നിയമത്തിൽ ഭേദഗതി പ്രഖ്യാപിച്ചു. പൂജ്യം വാറ്റ് നൽകേണ്ട ഉൽപന്നങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വാറ്റ് രജിസ്‌ട്രേഷൻ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ അടുത്തവർഷം ജനുവരി ഒന്ന് മുതൽ നിലവിൽ വരും.

യു.എ.ഇ ധനകാര്യമന്ത്രാലയമാണ് മൂല്യവർധിത നികുതി സംബന്ധിച്ച ഫെഡറൽ ഉത്തരവിൽ ഭേദഗതി പ്രഖ്യാപിച്ചത്. ഏകീകൃത ജിസിസി വാറ്റ് കരാറിന്റെയും, നികുതിസംബന്ധിച്ച കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ബിസിനസ് മേഖലയിൽ നിന്ന് ലഭിച്ച നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയമ മാറ്റം. മൂല്യവർധിത നികുതി പൂജ്യമായ ഉൾപന്നങ്ങളും സേവനങ്ങളും മാത്രം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ നിലവിൽ വാറ്റ് സംവിധാനത്തിൽ രജിസ്റ്റ്ർ ചെയ്തവരാണെങ്കിൽ അവർക്ക് വാറ്റ് രജിസ്‌ട്രേഷൻ ഒഴിവാക്കി കിട്ടുന്നതിന് പുതിയ നിയമപ്രകാരം അപേക്ഷിക്കാം. കയറ്റുമതി, വിദ്യാഭ്യാസ സേവനം, ആരോഗ്യസേവനം, വീട്ടുവാടക എന്നിവ പൂജ്യം വാറ്റ് നൽകേണ്ട ബിസിനസ് മേഖലകളാണ്.

ഇൻവോയ്‌സിന്റെ സമയപരിധിയുടെ അടിസ്ഥാനത്തിൽ നൽകാനുള്ള നികുതിക്ക് ടാക്‌സ് ക്രെഡിറ്റ് നോട്ട് സമർപ്പിക്കാനുള്ള സമയം 14 ദിവസമായി നിശ്ചയിച്ചതടക്കമുള്ള മാറ്റങ്ങളാണ് പുതിയ ഭേദഗതിയിൽ സുപ്രധാനമായവ. ഭേദഗതി പ്രകാരം ഒരു കമ്പനിയുടെ രജിസ്‌ട്രേഷൻ നിർബന്ധപൂർവം റദ്ദാക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News