യു.എ.ഇയിൽ മുട്ടവില കൂടും; 13% വിലവർധനക്ക് അനുമതി
തൽകാലത്തേക്കാണ് വർധനയെന്ന് മന്ത്രാലയം
Update: 2023-03-19 07:00 GMT
യു.എ.ഇയിൽ മുട്ട ഉൾപ്പടെ കോഴി ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കാൻ അനുമതി. പതിമൂന്ന് ശതമാനം വില വർധനക്കാണ് സാമ്പത്തികകാര്യ മന്ത്രാലയം തൽകാലികമായി അനുമതി നൽകിയത്. ആറുമാസത്തിന് ശേഷം വില വർധന പുനഃപരിശോധിക്കും.
വിലകൂട്ടണം എന്നാവശ്യപ്പെട്ട് കോഴിമുട്ട ഉൽപാദകരായ കമ്പനികൾ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വർധന. ഉൽപാദന ചെലവ് ഗണ്യമായി വർധിച്ചുവെന്നും സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്നും ചൂണ്ടിക്കാണിച്ചാണ് കമ്പനികൾ മന്ത്രാലയത്തെ സമീപിച്ചത്.