ദുബൈയിൽ ഇമാമുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു

ജോലിയിൽ 20 വർഷം പിന്നിട്ട ഇമാമുമാർ, മുഅദ്ദിൻ, ഇസ്ലാമിക പ്രഭാഷകർ എന്നിവർക്കാണ് 10 വർഷത്തെ വിസ നൽകുക.

Update: 2022-04-30 18:59 GMT
Advertising

ദുബൈയിൽ ഇമാമുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു. ജോലിയിൽ 20 വർഷം പിന്നിട്ട ഇമാമുമാർ, മുഅദ്ദിൻ, ഇസ്ലാമിക പ്രഭാഷകർ എന്നിവർക്കാണ് 10 വർഷത്തെ വിസ നൽകുക.

Full View

ഈദുൽഫിത്വറിന് മുന്നോടിയായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമാണ് ഇമാമുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. ദുബൈയിൽ ഔഖാഫിന് കീഴിലും മറ്റും പ്രവർത്തിക്കുന്ന നിരവധി മലയാളി പണ്ഡിതർക്കും ഇതിന്‍റെ ഗുണം ലഭിക്കും. ജോലിയിൽ 20 വർഷം പിന്നിട്ട ഇമാം, മുഅദ്ദിൻ, ഇസ്ലാമിക പ്രഭാഷകർ എന്നിവക്കാണ് ഗോൾഡൻ വിസ നൽകുക. ഇവർക്ക് പെരുന്നാൾ പ്രമാണിച്ച് പ്രത്യേക ബോണസും പാരിതോഷികങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്ലാമിക മൂല്യങ്ങളുടെ പ്രചാരണത്തിന് പുറമെ സഹിഷ്ണുതാമൂല്യങ്ങളുടെ പ്രചാരണത്തിന് കൂടി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇവർക്ക് പാരിതോഷികം നൽകുക. വർഷങ്ങളായി ദുബൈയിലെ പള്ളികളിൽ ജോലി ചെയ്യുന്നവർക്കുള്ള ആദരം കൂടിയാണ് ഭരണാധികാരിയുടെ പ്രഖ്യാപനം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News