അൽഐൻ മേഖലയിൽ കനത്തമഴ; യെല്ലോ അലർട്ട് തുടരുന്നു
യുഎഇയുടെ മറ്റ് മേഖലകളിൽ കനത്ത വേനൽചൂട് തുടരുകയാണ്
ദുബൈ: യുഎഇയുടെ കിഴക്കൻ മേഖലയിൽ കനത്തമഴ. ഇന്ന് വൈകുന്നേരത്തോടെയാണ് അൽഐൻ മേഖലയിൽ ശക്തമായ മഴ ലഭിച്ചത്. എന്നാൽ യുഎഇയുടെ മറ്റ് മേഖലകളിൽ കനത്ത വേനൽചൂട് തുടരുകയാണ്.
മഴക്ക് സാധ്യതയുള്ളതിനാൽ അബൂദബി എമിറേറ്റിന്റെ കിഴക്കൻ നഗരമായ അൽഐനിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അൽഐന്റെ അൽഹിയാർ, മലാഖിത്, അൽഫുഅ, നാഹിൽ, അൽഫഖ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. വിനോദ സഞ്ചാരമേഖലയായ ജബൽ ഹഫീത്ത് മലയോരങ്ങളിലും മഴ ശക്തമായിരുന്നു. ദൂരക്കാഴ്ചയെ ബാധിക്കുന്ന വിധം മഴ ശക്തമായതിനാൽ അൽഐൻ-ദുബൈ റോഡിലെ വേഗതപരിധി കുറച്ചതായി അബൂദബി പൊലീസ് അറിയിച്ചു. ഈ മേഖലയിൽ ഇന്ന് രാത്രിയിലും അസ്ഥിരകാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയും കാറ്റും തുടരും എന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Heavy rain in Al Ain region; Yellow Alert continues