ആഗോള വളർച്ചാ നിരക്ക് കുറയുമെന്ന് ലോക സാമ്പത്തിക റിപ്പോർട്ട്; ഗൾഫ് മേഖലയെ ഉലക്കില്ല

സാമ്പത്തികമാന്ദ്യം സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് 2023ലെ ആഗോള സാമ്പത്തിക വളർച്ചാതോതിൽ കാര്യമായ കുറവ് ഉണ്ടാകുമെന്ന ഐ.എം.എഫ് വിലയിരുത്തൽ. വളർച്ചാതോത് 2.9 ശതമാനമായി ഇടിയുമെന്നാണ് ഐ.എം.എഫ് വാർഷിക റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്.

Update: 2022-07-26 18:31 GMT
Advertising

ദുബൈ: ആഗോള സമ്പദ്ഘടനയിലെ ഉലച്ചിൽ മറികടക്കാൻ ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സമ്പദ്ഘടനക്ക് സാധിക്കുമെന്ന് ഐ.എം.എഫ്. വൻശക്തി രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്കിൽ അടുത്ത വർഷം ഗണ്യമായ തിരിച്ചടി ഉണ്ടാകുമെന്നും ഐ.എം.എഫിന്റെ ലോക സാമ്പത്തിക റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം ഉയരുന്നത് ലോകത്തെ 75 രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നൽകുന്നു.

സാമ്പത്തികമാന്ദ്യം സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് 2023ലെ ആഗോള സാമ്പത്തിക വളർച്ചാതോതിൽ കാര്യമായ കുറവ് ഉണ്ടാകുമെന്ന ഐ.എം.എഫ് വിലയിരുത്തൽ. വളർച്ചാതോത് 2.9 ശതമാനമായി ഇടിയുമെന്നാണ് ഐ.എം.എഫ് വാർഷിക റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്. നടപ്പുവർഷം ഇത് 3.2 ശതമാനം മാത്രമായിരിക്കും. ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ സമ്പദ്ഘടനയിൽ വളർച്ചാനിരക്ക് കാര്യമായി ഇടിയാൻ ഇടയില്ലെന്ന സൂചനയും റിപ്പോർട്ട് നൽകുന്നു. ആഗോളവിപണിയിൽ രൂപപ്പെട്ട എണ്ണവില വർധനവും അതിലൂടെ ലഭിക്കുന്ന അപ്രതീക്ഷിത വരുമാന നേട്ടവുമാണ് ഗൾഫ് ഉൾപ്പെടെ ഉൽപാദക രാജ്യങ്ങൾക്ക് ഗുണം ചെയ്യുക. അതേസമയം വിലക്കയറ്റവും പണപ്പെരുപ്പവും ലോക രാജ്യങ്ങൾക്കൊപ്പം ഗൾഫ് മേഖലയിലും തിരിച്ചടിയുണ്ടാക്കും. കോവിഡാനന്തരം ലോക സമ്പദ്ഘടനയിൽ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു പല രാജ്യങ്ങളും. എന്നാൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഉത്പന്ന വിലയിൽ രൂപപ്പെട്ട വർധന മാറ്റമില്ലാതെ തുടരുമെന്നും ഐ.എംഎഫ് റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കിൽ 80 ബേസിക് പോയിന്റിന്റെകുറവാണ് ഐ..എം.എഫ് കണക്കുകൂട്ടുന്നത്. പണപ്പെരുപ്പം പിടിച്ചു നിർത്താൻ പലിശനിരക്കിൽ വർധന വരുത്താൻ അമേരിക്കക്കൊപ്പം ഗൾഫ് രാജ്യങ്ങളും നിർബന്ധിതമായി. ഗൾഫ് മേഖലയിലും മറ്റും തൊഴിലവസരങ്ങളുടെ ലഭ്യത കുറയുമെന്നാണ് പരോക്ഷ സൂചന. അതേസമയം യെമൻ വെടിനിർത്തിൽ ഉൾപ്പെടെ രാഷ്ട്രീയ കാലുഷ്യങ്ങൾ കുറയുന്ന സാഹചര്യം ഗൾഫിന് തുണയായി മാറിയേക്കും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News