ദുബൈ മർകസിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
Update: 2022-08-15 08:35 GMT
ദുബൈ മർകസിൽ ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് പതാക ഉയർത്തി.
ഐ.സി.എഫ് ദുബൈ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം സന്ദേശം നൽകി. യഹ്യ സഖാഫി ആലപ്പുഴ, മുഹമ്മദലി സൈനി, നസീർ ചൊക്ലി, ഹനീഫ സഖാഫി സംബന്ധിച്ചു. 'ഇന്ത്യ, ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ നടന്ന ഓൺലൈൻ സെമിനാറിൽ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുസ്സലാം സഖാഫി, നൗഫൽ നൂറാനി സംബന്ധിച്ചു.