ഇന്ത്യൻ രൂപക്ക് വീണ്ടും തിരിച്ചടി; യു.എ.ഇ ദിർഹത്തിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിൽ
യു.എസ് ഡോളറിനെതിരെ 82.22 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി
Update: 2022-10-07 07:20 GMT
വിനിമയ നിരക്കിൽ ഇന്ത്യൻ രൂപ തിരിച്ചടി നേരിടുന്നത് തുടർക്കഥയാവുന്നു. യു.എ.ഇ ദിർഹത്തിനെതിരെ ഇന്നത്തെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണുള്ളത്. 22.37 രൂപയാണ് ഒരു ദിർഹത്തിനെതിരെ ഇന്നത്തെ വിനിമയ നിരക്ക്.
യു.എസ് ഡോളറിനെതിരെ 82.22 എന്ന നിലയിലേക്കും രൂപ കൂപ്പുകുത്തി. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു. ആഗോള എണ്ണവില വർധിക്കുന്നതാണ് ഈ പ്രവണതയ്ക്കുപിന്നിൽ.