യു.എ.ഇയിൽ ജോലി നഷ്ടപ്പെട്ടവർക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ലഭ്യമാക്കും
Update: 2022-10-11 10:19 GMT
യു.എ.ഇയിൽ ഇനി തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് ലഭിക്കും. ഫെഡറൽ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഒരുപോലെ പരിരക്ഷ ലഭിക്കുന്നതാണ് പുതിയ സംവിധാനം.
ഒരാളുടെ ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി ലഭിക്കുന്നതുവരേയോ, അല്ലെങ്കിൽ മൂന്ന് മാസം വരേയുമാണ് ഇൻഷുറൻസ് തുക ലഭിക്കുക. മാസന്തോറും അയാളുടെ ആദ്യശമ്പളത്തിന്റെ 60% തുകയാണ് ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കുക. എങ്കിലും മാസം പരമാവധി 20,000 ദിർഹം വരെ മാത്രമെ തുക ലഭിക്കുകയൊള്ളു. തൊഴിൽ മന്ത്രാലയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.