പൗരൻമാർക്ക് വീടുവെക്കാൻ വായ്പ: 29 കോടി ദിർഹം അനുവദിച്ച് യു.എ.ഇ

വീട്​ നിർമാണം, പൂർത്തീകരിക്കൽ, സ്ഥലം വാങ്ങിക്കൽ, അറ്റകുറ്റപ്പണി, വിപുലീകരണം എന്നിവക്കെല്ലാം തുക അനുവദിക്കും

Update: 2023-03-27 18:10 GMT
Advertising

പൗരൻമാരുടെ ഭവനപദ്ധതിക്കായി 29 കോടി ദിർഹം അനുവദിച്ച്​ യു.എ.ഇ.ശൈഖ്​ സായിദ്​ ഭവന പദ്ധതിയുടെ ഭാഗമായാണിത്​. ദാന ധർമങ്ങളുടെ മാസമായ റമദാനിൽ യു.എ.ഇ പൗരൻമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവർക്ക്​ മാന്യമായ ജീവിതം ഉറപ്പാക്കാനുമാണ്​ നീക്കമെന്ന്​ യു.എ.ഇ നേതൃത്വം അറിയിച്ചു

വീട്​ നിർമാണം, പൂർത്തീകരിക്കൽ, സ്ഥലം വാങ്ങിക്കൽ, അറ്റകുറ്റപ്പണി, വിപുലീകരണം എന്നിവക്കെല്ലാം തുക അനുവദിക്കും. ഭവന പദ്ധതിക്കായി അപേക്ഷിച്ച എല്ലാ അപേക്ഷകളും സ്വീകരിച്ച്​നടപടികൾ പൂർത്തിയാക്കാൻ യു.എ.ഇ ​പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ 230 കോടി ദിർഹം നേരത്തെ അനുവദിച്ചിരുന്നു. അടുത്ത അഞ്ച്​ വർഷത്തിനുളളിൽ ഈ അപേക്ഷകളെല്ലാം തീർപ്പാക്കും. ഇതിന്‍റെ ഭാഗമായാണ്​ 432 കുടുംബങ്ങൾക്കായി 29 കോടി ദിർഹം അനുവദിച്ചത്​.

പലിശ രഹിതമായാണ്​ പദ്ധതിയിൽ പണം അനുവദിക്കുന്നത്​. കുറഞ്ഞ വരുമാനക്കാർ 25 വർഷം കൊണ്ട്​ ഈ തുക തിരിച്ചടച്ചാൽ മതി. 1999ലാണ്​ പദ്ധതി ലോഞ്ച്​ ചെയ്തത്​. വൻ തുകകളുടെ ഭവന വായ്പകൾ എഴുതിത്തള്ളുന്നതും യു.എ.ഇയിൽ പതിവാണ്​. അനാഥർ, വിധവകൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ്​ മുൻഗണന.

Full View

പൗരൻമാർക്ക്​ മാന്യമായ താമസ സൗകര്യമൊരുക്കാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി എന്നിവരും കോടിക്കണക്കിന്​ ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News