പാണ്ടിക്കാട് സ്വദേശിയായ അധ്യാപകൻ ഫുജൈറയിൽ നിര്യാതനായി
പാണ്ടിക്കാട് ഹൈസ്കൂൾ പടിക്ക് സമീപം ബിനു നൗഫലാണ് നിര്യാതനായത്
Update: 2021-10-18 07:51 GMT
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അധ്യാപകൻ ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പാണ്ടിക്കാട് ഹൈസ്കൂൾ പടിക്ക് സമീപം ബിനു നൗഫലാണ് (41) നിര്യാതനായത്. കെവിടെൻ അലവിയുടെയും ജമീലയുടെയും മകനാണ് ബിനു.
അവർ ഓൺ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകനാണ്. ദിവസങ്ങൾക്ക് മുൻപാണ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. സേവന രംഗത്ത് ഫുജൈറയിൽ സജീവമായിരുന്നു. എസ്.ഐ.ഒ മുൻ ജില്ലാ സമിതി അംഗമായിരുന്നു. പ്രവാസി ഇന്ത്യ ഏരിയ പ്രസിഡൻറായിരുന്ന അദ്ദേഹം നിലവിൽ ഐ.സി.സി ഏരിയ പ്രസിഡൻറുമായിരുന്നു.
കെമിസ്ട്രിയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്ഡി എടുത്തു. ഭാര്യ: കെ. റിൻഷ. മക്കൾ: ഹാദിഫ്, ഹനീഫ്, ഹിന സഹ്ർ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.